സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ തിരിച്ചടി ലോകം ഉടൻ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് ആറ് യുഎസ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പെന്റഗൺ അറിയിച്ചു, യുഎസ് സൈന്യത്തിന് പരിക്കേറ്റവരുടെ എണ്ണം കൂടുതലായിരിക്കാമെന്ന് ട്രംപ് സൂചന നൽകി.
റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടത്തിയതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ ഉണ്ടായതായും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം ജിദ്ദ, റിയാദ്, ദഹ്‌റാൻ എന്നിവിടങ്ങളിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻ തന്നെ തിരികെയെത്താനാണ് നിർദേശം.
















