ആലപ്പുഴ ചേർത്തലയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മുട്ടത്തി പറമ്പിൽ പള്ളിക്കവലയിൽ രാത്രി 12 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.
തണ്ണീർമുക്കം പഞ്ചായത്ത് പതിനാറാം വാർഡ് വീഴാശ്ശേരികരി വീട്ടിൽ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്.
ക്ഷേത്രങ്ങളിൽ പൂ അലങ്കാരപ്പണികൾ ചെയ്തിരുന്നവരാണ് മരിച്ച രണ്ടുപേരും. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ.
















