ഒരു കിടിലൻ വറുത്തരച്ച ചമ്മന്തി ഉണ്ടാക്കിയാലോ. വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാൻ. രുചികരവുമാണ്. ഒരാഴ്ച്ചവരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ കഴിയുന്ന ചമ്മന്തി കൂടെയാണ് ഇത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
ചെറിയ ഉള്ളി – 15-20 എണ്ണം
ചുവന്ന മുളക് – 12 – 14 എണ്ണം
വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
ചെറിയ ഉള്ളിയും ചുവന്ന മുളകും വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. പച്ച മണം മാറി ഉള്ളിയുടെ നിറം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റാൻ ശ്രദ്ധിക്കണം. നന്നായി വഴറ്റിയ ശേഷം അതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് തണുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ ചമ്മന്തി 5-6 ദിവസം കേടുവരാതെ ഫ്രിജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നത്.
















