Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

സ്വത്ത് മോഹം തലയ്ക്കുപിടിച്ചു; സ്വന്തം സഹോദരനെയും 14 മാസം പ്രായമുള്ള കുഞ്ഞിനെയും സയനൈഡ് നൽകി കൊലപ്പെടുത്തി; ഗുജറാത്തിനെ നടുക്കിയ കിനാരി പട്ടേലിന്റെ കൊടുംക്രൂരത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 4, 2026, 12:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

​”പണത്തിന് മീതെ പരുന്തും പറക്കില്ല” എന്ന പഴയ ചൊല്ല് ഇന്ന് അർത്ഥം മാറുകയാണ്. പണത്തിന് മീതെ പരുന്ത് പറക്കില്ലായിരിക്കാം, പക്ഷേ മനുഷ്യൻ പണത്തിന് വേണ്ടി എങ്ങോട്ട് വേണമെങ്കിലും പറക്കും; ഏത് കൊടുംക്രൂരതയിലേക്കും കൂപ്പുകുത്തും. സ്വന്തം രക്തത്തെയും ബന്ധങ്ങളെയും സ്നേഹത്തെയും വരെ നിഷ്കരുണം ഇല്ലാതാക്കാൻ മടിക്കാത്ത രീതിയിലേക്ക് മനുഷ്യന്റെ ആർത്തിയും അത്യാഗ്രഹവും വളർന്നു കഴിഞ്ഞു. ഒരു ജീവൻ അപഹരിക്കുന്നത് ഇന്ന് വെറും ലാഘവത്തോടെയുള്ള ഒരു പ്രവൃത്തിയായി മാറി.

അറിവും വിവേകവും നന്മയ്ക്കായി ഉപയോഗിക്കേണ്ട തലമുറ, തന്റെ വഴിയിലെ തടസ്സങ്ങൾ നീക്കാൻ അതേ ബുദ്ധി വിഷമായും മരുന്നായും പ്രയോഗിക്കുന്നു. മാംസ കഷ്ണത്തിനായി മൃഗങ്ങൾ പരസ്പരം പോരാടുന്നതുപോലെയാണ് ഇന്ന് മണ്ണ് കഷ്ണങ്ങൾക്കും കറൻസി നോട്ടുകൾക്കുമായി മനുഷ്യർ പരസ്പരം പോരടിക്കുന്നത്.

​ഈ മൃഗീയതയുടെ ഏറ്റവും ഭീകരമായ സാക്ഷ്യമായിരുന്നു 2019-ൽ ഗുജറാത്തിൽ നടന്ന നടുക്കുന്ന സംഭവം. സഹോദരന്റെ പുഞ്ചിരിയിൽ പോലും സ്വത്തിന്റെ വിഹിതം മാത്രം കണ്ട ഒരു സഹോദരി. അവിടെയും തീർന്നില്ല അവളുടെ ക്രൂരത; ലോകം കണ്ടു തുടങ്ങിയിട്ടില്ലാത്ത, നാളെ വളർന്നു വരുമ്പോൾ തന്റെ അവകാശങ്ങൾ ചോദിക്കുമെന്ന് അവൾ ഭയപ്പെട്ട ഒന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെപ്പോലും അവൾ വെറുതെ വിട്ടില്ല. പണത്തിനും സ്വത്തിനുമായി മനുഷ്യൻ എത്രത്തോളം നീചനാകാമെന്നതിന്റെ നേർചിത്രമാണ് പട്ടേൽ കുടുംബത്തിന്റെ കഥ.

​ഗുജറാത്തിലെ പട്ടാൻ ജില്ലയിലുള്ള കല്യാണ എന്ന ഗ്രാമം. അവിടെയാണ് സമ്പന്നതയിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന പട്ടേൽ കുടുംബം താമസിച്ചിരുന്നത്. പണവും സന്തോഷവും സമാദാനവും ഉള്ള ഒരു കുടുംബം. എന്നാൽ അവിടെ വിധി ഒരു മാറാരോഗത്തിന്റെ വേഷത്തിൽ എത്തിയത് 2018 ഒക്ടോബറിലായിരുന്നു. നരേന്ദ്ര പട്ടേലിന്റെ മകൻ 32 വയസ്സുകാരനായ ജിഗാർ പട്ടേലിന് പെട്ടെന്നൊരു ദിവസം അസുഖം ബാധിച്ചു. തൊണ്ട വരളുന്നതും വിറയലുമായിരുന്നു തുടക്കം. പിന്നീട് അതൊരു അപസ്മാരമായി മാറി. പതിയെ കാഴ്ചശക്തി കുറഞ്ഞു, ശരീരം മെലിഞ്ഞുണങ്ങി. അഹമ്മദാബാദിലെ മികച്ച ഡോക്ടർമാരെ കാണിച്ചിട്ടും ആർക്കും രോഗം എന്താണെന്ന് കണ്ടുപിടിക്കാനായില്ല. കാരണം റിപ്പോർട്ടുകളെല്ലാം നോർമലായിരുന്നു.

​എട്ടു മാസത്തോളം ആ യുവാവ് മരണത്തോട് മല്ലടിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന അസ്വാസ്ഥ്യം കാരണം ഒരു കുപ്പി ഗ്ലൂക്കോസ് വെള്ളം അവൻ എപ്പോഴും കയ്യിൽ കരുതിയിരുന്നു. അത് തയ്യാറാക്കി നൽകിയിരുന്നത് സഹോദരി കിനാരി പട്ടേലായിരുന്നു. അങ്ങനെ 2019 മെയ് 9-ന് ജിഗാറിന്റെ അസുഖം മാറാൻ ഒരു ക്ഷേത്രദർശനം നടത്താൻ കുടുംബം തീരുമാനിച്ചു. ജിഗാറും കിനാരിയും മാത്രം വീട്ടിൽ നിന്നു. അന്ന് വൈകുന്നേരത്തോടെ ജിഗാറിന് വീണ്ടും അസ്വസ്ഥത കൂടി. കിനാരി അവന് ഒരു പെയിൻ കില്ലർ നൽകി. ഹോസ്പിറ്റലിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും കാറിന്റെ കീ കാണാനില്ലായിരുന്നു. കീ കണ്ടുപിടിച്ചു ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപേ ജിഗാർ ഈ ലോകത്തോടു വിടപറഞ്ഞു.

​മകൻ മരിച്ചതിന്റെ ആഘാതത്തിൽ നരേന്ദ്ര പട്ടേൽ പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിച്ചില്ല. ഹൃദയാഘാതമാണെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ ദുരന്തം അവിടെ അവസാനിച്ചില്ല. 25 ദിവസങ്ങൾക്ക് ശേഷം ജിഗാറിന്റെ ഭാര്യ ഭൂമി പട്ടേലിനും മകൾ 14 മാസം മാത്രം പ്രായമുള്ള മഹി പട്ടേലിനും ഇതേ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അങ്ങനെ അവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചേക്കിലും മഹി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

​കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഭൂമി ആശുപത്രി വിട്ടു. മകന്റെയും കൊച്ചുമകളുടെയും മരണം നരേന്ദ്ര പട്ടേലിനെ ആകെ തളർത്തിയിരുന്നു. എന്നാൽ ആ വീട്ടിൽ ഒരാൾ മാത്രം യാതൊരു സങ്കടവുമില്ലാതെ സന്തോഷവതിയായി നടക്കുന്നുണ്ടായിരുന്നു – മകൾ കിനാരി പട്ടേൽ. അവൾ സുഹൃത്തുക്കളുമായി സംസാരിച്ചും പുറത്തുപോയും ആഘോഷിച്ചു. ഭൂമി മരിക്കാൻ കിടക്കുമ്പോൾ കിനാരിയുടെ മുഖത്തുണ്ടായ ഒരു ചെറിയ പുഞ്ചിരി അച്ഛന്റെ ഉള്ളിൽ സംശയത്തിന്റെ വിത്തുപാകി.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

​ഒടുവിൽ അച്ഛൻ മകളോട് നേരിട്ട് ചോദിച്ചു: “നീയാണോ ഇവരെ കൊന്നത്?”. ഒട്ടും ഭയമില്ലാതെ, ഒരു ഭാവവ്യത്യാസവുമില്ലാതെ അവൾ ആ സത്യം വെളിപ്പെടുത്തി: “അതെ അച്ഛാ, ഞാൻ തന്നെയാണ് അവരെ കൊന്നത്. അടുത്തത് ഭൂമി പട്ടേലായിരുന്നു, പക്ഷേ നിങ്ങൾ അവളെ രക്ഷിച്ചു”. സ്വത്തിന് വേണ്ടിയുള്ള ആർത്തിയായിരുന്നു കിനാരിയെ ഈ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. ജിഗാറിന് അച്ഛൻ നൽകുന്ന പരിഗണനയും സ്വത്തിലെ വലിയ പങ്കും അവളിൽ അസൂയ വളർത്തി.

ഒരു ഡെന്റൽ ഡോക്ടറായ അവൾ വിഷസസ്യങ്ങളെക്കുറിച്ച് പഠിച്ചു. വിഷസസ്യത്തിന്റെ വിത്തുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ജിഗാറിന് നിരന്തരം നൽകി. അവസാനമായി പൊട്ടാസ്യം സയനൈഡ് കലർത്തിയ കാപ്സ്യൂൾ നൽകി അവന്റെ ജീവനെടുത്തു. മഹി വളർന്നു വന്നാൽ അവൾക്കും സ്വത്തിൽ അവകാശമുണ്ടാകും എന്ന ഭയമാണ് ആ പിഞ്ചുകുഞ്ഞിനെ കൊല്ലാൻ അവളെ പ്രേരിപ്പിച്ചത്. തന്റെ മകളെ രക്ഷിക്കാൻ ആ പിതാവ് ശ്രമിച്ചില്ല. അവൾ ചെയ്ത ക്രൂരത അയാൾക്ക് ശമിക്കാവുന്നതിലും അപ്പുറമായിരുന്നു. മകൾ ആണെന്ന് ചിന്ധിക്കാതെ നീതിക്കായി ആ പിതാവ് പോലീസിൽ പരാതി നൽകി മകൾക്കെതിരെ. ​നരേന്ദ്ര പട്ടേലിന്റെ പരാതിയിൽ പോലീസ് കിനാരിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയമായ തെളിവുകളും അവളുടെ കുറ്റസമ്മതവും കോടതിയിൽ ഹാജരാക്കി.

അങ്ങനെ മൂന്നു വർഷത്തെ വിചാരണയ്ക്ക് ശേഷം 2022 ഏപ്രിൽ 4-ന് കിനാരി പട്ടേലിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സ്വത്തിനും പണത്തിനുമായി ഒന്നും അറിയാതെ ഒരു പിഞ്ചുകുഞ്ഞിനെയും സഹോദരനെയും കൊന്നപ്പോൾ ഇവിടെ കിനാരി പട്ടേലിന് എതാൻ ലഭിച്ചത്. സുഖമായി സന്തോഷത്തോടെ ജീവിക്കേണ്ടിയിരുന്ന അവൾ ഇപ്പൊ ജയിലഴിക്കുള്ളിലാണ്. തെറ്റ് ചെയ്താൽ പിടിക്കപെടില്ലെന്ന് കരുതിയോ? അതോ നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷപെടാമെന്ന കരുതിയോ? പണത്തിനായി ചെയ്ത ക്രൂരത മാത്രം ബാക്കിയായി.

Tags: 2018 MURDER NEWSPATTAN DISTRICTപട്ടാൻ ജില്ലസയനൈഡ് നൽകി കൊലപ്പെടുത്തിGUJARATHANWESHANAM NEWSഗുജറാത്ത്

Latest News

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies