പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിട്ട അമേരിക്കന്‍-ഇസ്രയേല്‍-ഇറാന്‍ യുദ്ധം നാശത്തിന്റെ കണക്കുകള്‍ക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അളി ഖമേനിയ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്‍ യുദ്ധത്തില്‍ പിന്നോട്ടു പോകുമെന്നു ധരിച്ച അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത നഷ്ടമാണ് പിന്നീടുണ്ടായത്. അമേരിക്കയുടെ 650 ഓളം സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതര പരിക്കുകള്‍ പറ്റുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് വെളിപ്പെടുത്തുന്നത്. അത്രയും കൃത്യതയാര്‍ന്നതും, മാസ് അറ്റാക്കുമണ് ഇറാന്‍ നടത്തിയത്. പതിനായിരക്കണക്കിന് ഡ്രോണുകള്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ളവ കൊണ്ടുള്ള പ്രഹരം അമേരിക്കയുടെ സൈനികരെ വല്ലാതെ വലച്ചിട്ടുണ്ട്.
യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുകയോ, ആണവായുധം നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദശിച്ചിരുന്നത് തെറ്റിച്ചുവെന്നതാണ് ഇറാനെ ആക്രമിക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങിയത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ അടയാളപ്പെടുത്തപ്പെട്ട ഭൂചലനം ുണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ആണവായുധ പരീക്ഷണം നടത്തിയതാണോ എന്ന സംശയത്തിലാണ് ലോകം. യുദ്ധത്തിന്റെ അഞ്ചാം ദിവസവും പോരാട്ടം തന്നെയാണ് പശ്ചിമേഷ്യലില്‍ നടക്കുന്നത്. ആശ്വാസത്തിന്റെ വാര്‍ത്തകളോ, സമാധാനത്തിന്റെ വെള്ളക്കൊടിയോ ഒരിടത്തും ഉയര്‍ന്നു കാണുന്നില്ല. ഇറാന്‍ നടത്തുന്നത് പ്രതിരോധമാണെന്ന് വ്യക്തം. ആക്രമിക്കുന്നത് അമേരിക്കയും ഇസ്രയേലുമാണ്.
അമേരിക്കയെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കാണ് ഇറാന്‍ സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. ഇറാന്റെ ”ട്രൂ പ്രോമിസ് 4” പ്രതികാര നടപടിയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 650ല്‍ അധികം യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്‌സ് അറിയിച്ചിരിക്കുന്നത്. ഇത് അമേരിക്കയുടെ ആക്രമണ നിരയ്‌ക്കേറ്റ വലിയ തകര്‍ച്ച തന്നെയാണ്. ഇറാന്‍ സൈന്യം മേഖലയിലുടനീളമുള്ള അമേരിക്കന്‍ താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇത്രയും ജീവഹാനി അമേരിക്കന്‍ പക്ഷത്ത് സംഭവിച്ചിരിക്കുന്നതതെന്നു വ്യക്തം.
ബഹ്റൈനിലെ അമേരിക്കന്‍ നാവിക ആസ്ഥാനങ്ങള്‍ക്കും സൈനിക ആസ്ഥാനത്തിനും നേരെയുള്ള ഇറാന്‍ ആക്രമണങ്ങള്‍ മൂലം ഇറാനിയന്‍ കടലില്‍ നിന്നും യു.എസ്. എസ്. എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനെ പിന്‍വലിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതായും ഐ.ആര്‍.ജി.സി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനി അറിയിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ സൈന്യം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായും സൈനിക വക്താവ് സ്ഥിരീകരിച്ചു. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 650 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സംഭവം അമേരിക്കക്കാര്‍ നിഷേധിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്ര മറച്ച് വച്ചാലും ഇറാനിയന്‍ ഇന്റലിജന്‍സ് വിഭാഗം ഈ മരണസംഖ്യ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ ജനറല്‍ വെളിപ്പെടുത്തി. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്ത് തുടര്‍ച്ചയായി ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും ആവര്‍ത്തിച്ച് ആക്രമണം നടത്തിയതായും ഇറാന്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു സംഭവത്തില്‍ ഒരു പ്രധാന അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ മാത്രം 160 അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇറാനിയന്‍ നാവിക മിസൈലുകള്‍ പതിച്ചതിനെത്തുടര്‍ന്ന് യുഎസ് നാവികസേനയുടെ എം.എസ്.ടി യുദ്ധ സഹായ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും ഇറാന്‍ സൈനിക ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തെക്കുകിഴക്കന്‍ ഇറാനിലെ ചബഹാര്‍ തീരത്ത് നിന്ന് ഏകദേശം 250 മുതല്‍ 300 കിലോമീറ്റര്‍ വരെ അകലെ സ്ഥിതി ചെയ്യുന്ന യുഎസ്എസ് എബ്രഹാം ലിങ്കണിലേക്ക് ഇറാനിയന്‍ നാവിക സേന നാല് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതായും ഐആര്‍ജിസി വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് ശേഷം വിമാനവാഹിനിക്കപ്പല്‍ തെക്കുകിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കാണ് പറന്നത്. ഇറാനികള്‍ക്കെതിരെ സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തിന് ഇറാനിയന്‍ സൈനിക സേനയുടെ ഒരു പ്രധാന പ്രതികരണമാണ് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 നെ ഇറാന്‍ സൈന്യം അടയാളപ്പെടുത്തുന്നത്.
ഇറാന്റെ പരമോന്നത നേതാവിനെ വധിച്ചതും, അമേരിക്കയുടെ ആക്രമണവും ചര്‍ച്ചയാകുമ്പോള്‍ യുദ്ധത്തില്‍ മേല്‍ക്കൈ ആര്‍ക്ക് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. യുദ്ധങ്ങളില്‍ നാശനഷ്ടങ്ങള്‍ എല്ലാവര്‍ക്കുമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും പരസ്പരം യുദ്ദം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ആയിരിക്കും കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. അത് ആര്‍ക്കാണെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഇറാനും അമേരിക്കയ്ക്കും ഇസ്രേലിനും ഒരുപോലെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നതു തന്നെയാണ് പ്രധാനം. എന്നാല്‍, ഇറാന്റെ പരമോന്നത നേതാവിന്റെ വിയോഗം വലിയൊരു തിരിച്ചടി തന്നെയാണ്.
















