ബംഗളുരുവിൽ കുടുംബവഴക്കിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ബംഗളുരുവിൽ ഐടി എൻജിനീയർ ആയ സുഷമയാണ് (35) സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ആണ് സംഭവം നടന്നത്. അഞ്ചു വർഷം മുമ്പായിരുന്നു സുഷമയും പുനീത് കുമാറുമായി വിവാഹം നടന്നത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനും ഉണ്ട്. കുറച്ചു നാളുകളായി സുഷമയും ഭർതൃ വീട്ടുകാരും തമ്മിൽ നിരന്തരം തർക്കങ്ങളായിരുന്നു. കഴിഞ്ഞ ദിവസവും ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി സുഷമയും അമ്മായിയമ്മ കൽപ്പനയും തമ്മിൽ വലിയ പ്രശ്നം ആയിരുന്നു.
കൂടാതെ സുഷമയെ പാചകം ചെയ്യാൻ അനുവദിക്കാതിരിക്കുകയും വിവിധ വിഷയങ്ങളിൽ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി സുഷമയുടെ കുടുംബം പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഇതെല്ലം കൊണ്ടാകും ആത്മത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സുഷമയുടെ കുടുംബം സ്ത്രീധന പീഡനം ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്.
കേസിൽ ഭർത്താവ് പുനീത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അമ്മായിയമ്മ കൽപ്പനയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പോലീസ് വിഷയത്തിൽ കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















