ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ആറ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും (ALH) Mk-III (മാരിടൈം റോള്‍), നാവികസേനക്ക് സര്‍ഫസ്-ടു-എയര്‍ വെര്‍ട്ടിക്കല്‍ ലോഞ്ച് – ഷ്ടില്‍ മിസൈലുകളും വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം 5,083 കോടി രൂപയുടെ കരാറുകളില്‍ ഇന്ന്, മാര്‍ച്ച് 3,2026 ഒപ്പുവച്ചു. ന്യൂഡല്‍ഹിയില്‍ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പുവച്ചത്. 2,901 കോടി രൂപ വിലമതിക്കുന്ന ലൈറ്റ് ഹെലികോപ്ടര്‍, ഓപ്പറേഷണല്‍ റോള്‍ ഉപകരണങ്ങള്‍, എഞ്ചിനീയറിംഗ് സപ്പോര്‍ട്ട് പാക്കേജ്, പെര്‍ഫോമന്‍സ് അധിഷ്ഠിത ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് എന്നിവയ് ക്കുള്ള കരാര്‍ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡു (ഇന്ത്യന്‍- ഇന്‍ഡിജിനസ് ഡിസൈന്‍ഡ് ഡെവല പ്പ്ഡ് ആന്‍ഡ് മാനുഫാ ക്‌ചേര്‍ഡ്)മായാണ് ഒപ്പുവച്ചത്.
നിലവില്‍ പ്രവര്‍ത്തി ക്കുന്ന എയര്‍ബോണ്‍ പ്ലാറ്റ്ഫോമുകളേക്കാള്‍ മികച്ച അത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍. തീരത്തെ എയര്‍ ഫീല്‍ഡുകളില്‍ നിന്നും കപ്പലുകളില്‍ നിന്നും സമുദ്ര സുരക്ഷാ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവയ്ക്ക് കഴിയും. കൃത്രിമ ദ്വീപുകളുടെ സുരക്ഷ, ഓഫ്ഷോര്‍ ഇന്‍സ്റ്റലേഷനുകള്‍, മത്സ്യത്തൊഴിലാളികളുടെയും സമുദ്രപരിസ്ഥി തിയുടെയും സുരക്ഷ എന്നീ ചുമതലകള്‍ നിറവേറ്റുന്നതിന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശേഷി ഈ കരാര്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും.
200-ലധികം ചെറുകിട ഇടത്തരം സംരംഭ ങ്ങളില്‍ നിന്ന് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് പദ്ധതി. ഇത് ഏകദേശം 65 ലക്ഷം മണിക്കൂര്‍ തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരതിനോടും മെയ്ക്ക്-ഇന്‍-ഇന്ത്യ സംരംഭത്തോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ കരാര്‍ ശക്തിപ്പെടുത്തും. ഒപ്പം രാജ്യത്തിന്റെ സമുദ്ര സുരക്ഷാ വാസ്തു വിദ്യയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. 2,182 കോടി രൂപ വിലമതിക്കുന്ന സര്‍ഫസ്-ടു-എയര്‍ ലംബ വിക്ഷേപണം – ഷില്‍ മിസൈലുകളും അനുബന്ധ മിസൈല്‍ ഹോള്‍ഡിംഗ് ഫ്രെയി മുകളും വാങ്ങുന്നതി നുള്ള കരാര്‍ റഷ്യന്‍ ഫെഡറേഷനിലെ ജെ.എസ്.സി റോസോ ബോറോണ്‍ എക്സ് പോര്‍ട്ടുമായാണ് ഒപ്പുവച്ചത്.
വിവിധ വ്യോമ ഭീഷണികള്‍ക്കെതിരെ മുന്‍നിര യുദ്ധക്കപ്പലുകളുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.ഇതിന്റെ ദ്രുത പ്രതികരണം, എല്ലാ കാലാവസ്ഥയി ലുമുള്ള പ്രകടനശേഷി, മത്സരാധിഷ്ഠിത സമുദ്ര പരിതസ്ഥിതി കളില്‍ മെച്ചപ്പെട്ട അതിജീവനക്ഷമത എന്നിവ ഇന്ത്യന്‍ നാവികസേനയുടെ പ്ലാറ്റ്ഫോമുകളിലെ വൈവിധ്യമാര്‍ന്ന വ്യോമ പ്രതിരോധ വാസ്തുവിദ്യയെ ശക്തിപ്പെടുത്തും. പരസ്പര വിശ്വാസത്തിലും തന്ത്രപരമായ വിന്യാസത്തിലുമൂന്നിയതും സുദീര്‍ഘവുമായ ഇന്ത്യ – റഷ്യ പ്രതിരോധ പങ്കാളിത്തത്തെ കരാര്‍ കൂടുതല്‍ ശക്തമാക്കുന്നു.
















