ഇനി വാഴപ്പഴത്തിന്റെ തൊലിയുടെ നിറം മാറിയെന്ന് കരുതി എടുത്ത് കളയല്ലേ. തൊലിയുടെ നിറംമാറിയാലും പഴം കൊണ്ടുണ്ടാക്കാന്‍ സാധിക്കുന്ന വിവിധ ഭക്ഷണങ്ങളെ പരിചയപ്പെടാം.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന മറ്റൊന്നാണ് ബനാന മില്‍ക്ക്‌ഷേക്ക്. പഴം, ഈന്തപ്പഴം, പീനട്ട് ബട്ടര്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. സ്വാദിഷ്ടമായ മില്‍ക്ക് ഷേക്ക് തയ്യാര്‍.
ബനാന ഐസ്‌ക്രീം ആണ് മറ്റൊന്ന്. പഴം കഷ്ണങ്ങളായി മുറിച്ച ശേഷം ഫ്രീസ് ചെയ്യുക. തുടര്‍ന്ന് പാല്‍, കൊക്കോ, വാനില എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഐസ്‌ക്രീം മോള്‍ഡില്‍ ഒഴിച്ച് ഇതിനു മുകളിലേക്ക് പഴം ചെറുതായി മുറിച്ച് കഷ്ണങ്ങള്‍ വെക്കുക. തുടര്‍ന്ന് ആറ് മണിക്കൂര്‍ ഫ്രീസ് ചെയ്യുക. രുചിയൂറും ക്രീമി ഐസ്‌ക്രീം തയ്യാര്‍.
















