‘പ്രേമലു’ എന്ന ഒറ്റ ചിത്രത്തിലൂടെ കരിയർ മാറിമറിഞ്ഞ നടിയാണ് മമിത. തമിഴിൽ കൈനിറയെ സിനിമകളാണ് ഇന്ന് താരത്തിനുള്ളത്. അന്യ ഭാഷാ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി മമിത മാറിക്കഴിഞ്ഞു. ഇപ്പോഴിതാ മമിതയെ കുറിച്ച് നടി രാധികാ ശരത് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സൂര്യ നായകനാകുന്ന വിശ്വനാഥൻ ആൻഡ് സണ്‍സില്‍ മമിതയാണ് നായിക. തിരക്കഥ കേട്ടപ്പോള്‍ നായിക വളരെ പ്രധാനപ്പെട്ടതായി തോന്നിയന്ന് രാധിക വെളിപ്പെടുത്തുന്നു. മികച്ച അഭിനയ ശേഷിയുള്ള ടോപ് ആക്ട്രസ്സിന് മാത്രമേ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താൻ കഴിയുകയുള്ളൂവെന്ന് ആ ചിത്രത്തിന്റെ പ്രവര്‍ത്തകരോട് താൻ പറഞ്ഞിരുന്നുവെന്നും രാധിക സൂചിപ്പിക്കുന്നു. മമിതയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ താൻ അത്ഭുതപ്പെട്ടു. എന്നാല്‍ റിഹേഴ്‍സല്‍ സമയത്ത് ഇമോഷണല്‍ ഡെപ്‍തോടെ ആ കഥാപാത്രത്തെ മമിത ഉള്‍ക്കൊണ്ടത് കണ്ട് (ഭാവമാറ്റം) ഞാൻ ഞെട്ടിപ്പോയി. സിനിമയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി എന്തായാലും മമിത മാറും എന്നും രാധിക ശരത് കുമാര്‍ അഭിപ്രായപ്പെട്ടു. രാധിക ശരത് കുമാറും ചിത്രത്തിലുണ്ട്.
ജനനായകനില്‍ വിജയ്‍ക്കൊപ്പം ഒരു നിര്‍ണായക കഥാപാത്രമായി മമിതയുണ്ട്. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്ത ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കര’യിൽ മമിത നായികയായാണ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വര്ഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കൂടാതെ രാം കുമാർ സംവിധാനം ചെയ്യുന്ന ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിൽ വിഷ്‍ണു വിശാലിന്റെ നായികയായി മമിത എത്തുന്നുണ്ട്. രാക്ഷസൻ മുണ്ടാസുപെട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം രാം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായത് ഉണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.
















