ഇറാനുമായുള്ള സംഘർഷത്തിന് പിന്നാലെ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിച്ചാലുടൻ ക്യൂബയുമായുള്ള നയതന്ത്ര ചർച്ചകളിലേക്ക് കടക്കുമെന്ന് വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ടീമിനെ ആദരിക്കുന്ന ചടങ്ങിലാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറുകളിൽ ഏർപ്പെടാൻ അതീവ താല്പര്യം കാണിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
ഒരു പുതിയ കരാർ നിലവിൽ വരുന്നതോടെ അമേരിക്കയിലുള്ള ക്യൂബൻ വംശജർക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാനിലെ സൈനിക നീക്കങ്ങൾ പൂർത്തിയാക്കിയ ശേഷമേ മറ്റ് നയതന്ത്ര നീക്കങ്ങളിലേക്ക് കടക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
















