കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ റീജ്യണല്‍ കമ്മിറ്റി പ്രദർശനം കഴിഞ്ഞ് UA 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. ഗൗതമി അടക്കമുള്ള Regional Committee അംഗങ്ങൾ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്തതിനെ തുടർന്ന് ചിത്രത്തിന് UA 16+ വിഭാഗത്തിൽ സർട്ടിഫിക്കറ്റ് അനുവദിച്ച് റിലീസ് ചെയ്യാൻ അനുമതി നൽകി. സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രദർശനത്തിന് ശേഷം ലഭിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രസാദ് നൂറനാട് ആണ്.
കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടി ആണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും. നാടകശാല ഇന്റര്‍നാഷണല്‍ മൂവീസ് എന്ന ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് UA 16+ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
















