സി.പി.എം സഞ്ചരിക്കുന്നത് സംഘപരിവാറിന്റെ അതേ വർഗീയപാതയിൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡൽഹിയിലെ ചേട്ടൻബാവയും തിരുവനന്തപുരത്തെ അനിയൻബാവയും വർഗീയതയുടെ ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണ് എന്നാണ് ഇന്ന് യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ നൽകിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞത്.
കൂടാതെ ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും വേണ്ടെന്ന നിലപാടാണ് യു.ഡി.എഫിന്റേത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയിട്ടും സർക്കാർ ഇടപെട്ടില്ലന്നും ആശുപത്രികളിൽ മരുന്നില്ല., വൈദ്യുതി ബോർഡ് കടക്കെണിയിലായി, 4000 കോടി കടത്തിലാണ് വാട്ടർ അതോറിട്ടി, സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം കോടി രൂപ നൽകാനുണ്ട്., ഈ സർക്കാർ കേരളത്തെ എവിടെയെല്ലാം തകർത്തോ അതെല്ലാം പുനരുജ്ജീവിപ്പിക്കും എന്നും വി.ഡി.സതീശൻ പറഞ്ഞു.
















