മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മധ്യപ്രദേശിലെ ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മ (16) കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരത്തിനെ പ്രകോപനം ഒന്നും ഇല്ലാതെ ഇരുമ്പ് വടി ഉപയോഗിച്ച് ഇയാൾ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഭരത്തിനെ ഇയാൾ ചുറ്റിക ഉപയോഗിച്ചു അടിച്ചു മരണം ഉറപ്പാക്കി. ശേഷം ഗുഡ്ഡ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ചു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാൾ ഭാരത്തിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ ഗ്രാമവാസികൾ എല്ലാവരും കൂടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ നേരത്തെ ഭാര്യയെ കൊന്ന കേസിലെ പ്രതിയായായിരുന്നു. ഈ കഴിഞ ജനുവരിയിൽ ആണ് ജയിൽമോചിതനായത്.
















