പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു . ദീർഘനാളത്തെ ജനങ്ങളുടെ ആവശ്യത്തിന് ഇപ്പോഴാണ് അംഗീകാരമായിരിക്കുന്നത് എന്ന് അദ്ദേഹം സമൂഹമാധ്യമം വഴി അറിയിച്ചത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് പുതിയ ട്രെയിൻ അനുവദിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു. കൂടാതെ മന്ത്രി അയച്ച ഔദ്യോഗിക കുറിപ്പും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. ജനങ്ങളുടെ ദീർഘ നാളത്തെ ആവശ്യം ആണ് ഇപ്പൊ സാക്ഷാത്കരിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ കുറിപ്പ് ഇങ്ങനെ :
പ്രിയപ്പെട്ടവരേ,
നമ്മുടെ പാലക്കാട് – പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഇപ്പോൾ അംഗീകാരമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയിൽ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം നിങ്ങളെ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. Ashwini Vaishnaw ജിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ജനക്ഷേമത്തിനായി നമ്മൾ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നതിൽ അതിയായ സന്തോഷം. വികസനത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.
















