രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ ശിവഗിരി മഠം സന്ദർശിക്കും.
ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പത്ത് മണിയോടെ ശിവഗിരിയിലെത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും.
തുടർന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഹുൽ, ടെക്നോപാർക്കിലെ ഐടി പ്രൊഫഷണലുകളുമായി സംവാദം നടത്തും.
ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശിവഗിരി സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
















