എല്ലാവര്‍ക്കും തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കാന്‍ അറിയാവുന്നവരാണ്. എന്നാല്‍ ഇന്ന് നമുക്ക് ഒരു വ്യത്യസ്ത രീതിയില്‍ തണ്ണിമത്തന്‍ ജ്യൂസ് ഉണ്ടാക്കാം.
ചേരുവകള്‍
തണ്ണിമത്തന്‍
നാരങ്ങാനീര്
പുതിനയില
തേന്‍
ഐസ് ക്യൂബ്‌സ്
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറ് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിനുള്ള മുറിച്ച തണ്ണിമത്തന്‍ കഷ്ണങ്ങള്‍, നാരങ്ങാനീര്, പുതിനയില, തേന്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്തു നന്നായി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം. നല്ല കിടിലന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാര്‍.
















