അമേരിക്കയുടെ ആക്രമണത്തില്‍ 42 ഇറാനിയന്‍ നാവിക കപ്പലുകള്‍ നശിപ്പിച്ചെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തിനുള്ളില്‍ 42 ഇറാനിയന്‍ നാവിക കപ്പലുകള്‍ നശിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനെതിരായ സൈനിക നീക്കം വലിയ വിജയമാണെന്നും ട്രംപ് പറയുന്നു. ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കന്‍ കപ്പലുകള്‍ പ്രവേശിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. പ്രവേശിക്കുന്ന അമേരിക്കന്‍ കപ്പലിനെ കടലില്‍ മുക്കുമെന്നാണ് ഭീഷണി. ഇറാന്‍ സൈനിക വക്താവിന്റെതാണ് മുന്നറിയിപ്പ്.
അതേസമയം, മധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തുറമുഖങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ഷിപ്പിംഗ് മന്ത്രാലയം രംഗത്തെത്തി. മുന്‍ഗണനാ അടിസ്ഥാനത്തില്‍ ചരക്ക് നീക്കം കൈകാര്യം ചെയ്യണമെന്നും, ആവശ്യമെങ്കില്‍ സംഭരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം. അതിനിടെ, കപ്പലിന് കൊച്ചി തുറമുഖത്ത് നങ്കൂരമിടാന്‍ അനുവദിച്ചതിന് ഇറാന്‍ നന്ദി അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ മാനുഷിക സമീപനത്തിന് നന്ദിയെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി നന്ദി പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ നിന്ന് മടങ്ങിവരുന്ന കപ്പലുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും,പെട്ടെന്ന് കേടാവുന്ന ചരക്കുകള്‍ക്ക് അധിക പ്രാധ്യനം നല്‍കണമെന്നുമാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രധാന തുറമുഖങ്ങളില്‍ ചരക്കുകള്‍ സംഭരിക്കാന്‍ സംവിധാനമുണ്ടെങ്കില്‍ അത് ഉപയോഗിക്കണം. കൊച്ചി തീരത്ത് അഭയം തേടിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ലവാന് മട്ടാഞ്ചേരിയിലെ കോള്‍ ബര്‍ത്തിലാണ് സംരക്ഷണം ഒരുക്കിയത്.
Story Highlights : Donald Trump says 42 Iranian naval vessels were destroyed in US strikes
















