ചായക്കടയിൽ കിട്ടുന്ന പത്തിരിയാണോ കഴിച്ചിട്ടുള്ളത്?. ഇനി അതേ രുചിയിൽ എണ്ണ പത്തിരി വീട്ടിൽ തയ്യാറാക്കാം. അതിന് അരിപ്പൊടി വറുത്തെടുക്കേണ്ട, കുറച്ച് പുട്ട് പൊടി മാത്രം മതി.
ചേരുവകൾ
പുട്ട് പൊടി- 2 കപ്പ്
അരിപ്പൊടി- 2 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 3 കപ്പ്
തേങ്ങ
ചുവന്നുള്ളി
ജീരകം
നെയ്യ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് പുട്ട് പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചെറുചൂടുള്ള വെള്ളവും ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അര മണിക്കൂർ മാവ് മാറ്റി വയ്ക്കാം. ഇതേ സമയം നാലോ അഞ്ചോ ചുവന്നുള്ളി, അൽപം ചെറിയ ജീരകം എന്നിവ തേങ്ങ ചിരകിയതിൽ ചേർത്ത് ചതച്ചെടുക്കാം.
ഇത് മാവിൽ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അത് പരത്തി വട്ടത്തിൽ മുറിച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി പരത്തിയെടുത്ത മാവ് അതിൽ വറുത്തെടുക്കാം. ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.
















