നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കേരളം കടക്കവേ, എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും.
നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതൽ എംജി റോഡ് വരെ നീളുന്ന വൻ റോഡ് ഷോയിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് ഗോദയിൽ ആദ്യഘട്ടത്തിൽ തന്നെ പ്രധാനമന്ത്രിയെ എത്തിച്ച് രാഷ്ട്രീയ മുൻതൂക്കം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ സമർപ്പണവും അദ്ദേഹം നിർവഹിക്കും.
കൊച്ചിയിൽ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്.
















