യുദ്ധം ഏകദേശം അവസാനിക്കാറായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പ്രസ്ഥാനവനക്ക് മറുപടിയുമായി ഇറാൻ. യുദ്ധം എപ്പോൾ അവസാനിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് തങ്ങളാണ് എന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി) മറുപടി നൽകി.
”യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിലാണ്. അതിനാൽ അമേരിക്കൻ സൈന്യമല്ല യുദ്ധം അവസാനിപ്പിക്കേണ്ടത്”, ഐആർജിസി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു യുദ്ധം ഏകദേശം അവസാനിക്കാറായെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. ഇതൊരു ‘ചെറിയ യാത്ര’ മാത്രമാണെനന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇതിന്റെ മറുപടിയാണ് ഇറാൻ ഇപ്പോൾ നൽകിയത്.
















