നടിയെ ആക്രമിച്ച കേസിൽ വെറുതെ വിട്ട ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ചു ഹൈക്കോടതി. എട്ടാം പ്രതിയായിരുന്ന ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെ വെറുതെ വിട്ടതിന് വിചാരണകോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇത് സ്വീകരിച്ച ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.
വിചാരണക്കോടതിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടി 300 പേജുള്ള അപ്പീലാണ് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ചത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ശിക്ഷ തൃപ്തികരമല്ലന്നും പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ പറയുന്നുണ്ട്.
















