രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി നൽകിയ യുവതിയെ രാഹുൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹർജിയിൽ ആണ് ഈകാര്യം പറഞ്ഞിരിക്കുന്നത്.
രാഹുലിനെതിരെ ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് രണ്ടാമത്തെ പീഡന പരാതി നൽകിയത്. അവിവാഹിതയായ 21 വയസുകാരിയെ ഹോം സ്‌റ്റേയില്‍ കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തു ശാരീരിക മുറിവുകള്‍ ഏൽപ്പിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഈ കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ഭയപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചുവെന്നാണ് അതിജീവിത കോടതിയിൽ പറഞ്ഞത്. പരാതിക്കാരിയെ ഭയപ്പെടുത്തി കേസില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു മാത്രമല്ല കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
















