പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ തീരുമാനം. പരിവര്‍ത്തിത ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് ശിപാര്‍ശ നല്‍കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. പെന്തകോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള SCCC, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിശ്വനാഥ സിന്‍ഹ, ടി.വി.അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനല്‍കുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ധാരണായായിട്ടുണ്ട്. നിയമനത്തിന് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗ്ഗരേഖയും ഇന്നത്തെ മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മ്മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രര്‍ക്ക് തൊട്ടുമുകളില്‍ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തില്‍ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങള്‍ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Story Highlights : Pentecostal churches will be recognized as a Christian church
















