ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക്‌സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഇതോടെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ നിക്ഷേപം എളുപ്പമാകും. എഫ്ഡിഐ നിയമങ്ങള്‍ പരിഷ്‌കരിച്ചതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയായിരുന്നുയ 2020-ല്‍ കോവിഡ് കാലത്ത് ചൈനീസ് കടന്നുകയറ്റം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കിയത്.
ഇതോടെ ആഗോള കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ കൂടുതല്‍ വഴിയൊരുങ്ങും. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് തന്ത്രപരമായ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകളും പാലിച്ച് കൊണ്ടുതന്നെയായിരിക്കണം. ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്നത്.
Story Highlights : govt relaxes fdi investments rules from china other neighbouring countries
















