റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ശ്രമം തുടങ്ങി ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പാചകവാതകം ഉൾപ്പെടെ മുടങ്ങുന്ന ഘട്ടത്തിലാണ് റഷ്യയിൽനിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങിയത്.
റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങാൻ ഏഴു വർഷം മുമ്പ് 23 വർഷത്തേക്കുള്ള ഗെയിൽ കരാറിലേർപ്പെട്ടത്. കഴിഞ്ഞ ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയുടെ 30–35 ശതമാനം റഷ്യയിൽനിന്നായിരുന്നു. ഡിസംബറോടെയാണ് ഇത് 25 ശതമാനത്തിനു താഴെയായത്. യുഎസ് ഇളവു നൽകിയതിനു പിന്നാലെയാണ് റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ കുത്തനെ കൂട്ടിയത്.
















