Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ലോൺ തർക്കം കൊലപാതകത്തിൽ; ഭാര്യയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടി : കർണാടകയെ നടുക്കിയ ക്രൂരത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 12, 2026, 12:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ ജീവനെടുക്കുക എന്നത് പലർക്കും ഒരു മിഠായി കഴിക്കുന്നത്ര ലഘുവായ കാര്യമായി മാറിയിരിക്കുന്നു. സ്നേഹവും സഹാനുഭൂതിയും വറ്റിക്കൊണ്ടിരിക്കുന്ന മനസ്സുകളിൽ, നിയമത്തോടോ നീതിയോടോ തെല്ലും ഭയമില്ലാത്ത ഒരവസ്ഥ. നിസ്സാരമായ തർക്കങ്ങൾ പോലും കത്തിമുനയിൽ അവസാനിക്കുന്ന ഭീതിദമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ സമൂഹം കടന്നുപോകുന്നത്. കൂടെ ജീവിക്കുന്നവരോട് പോലും അല്പം കരുണ കാണിക്കാൻ മടിക്കുന്ന മനുഷ്യൻ, ഒരു നിമിഷത്തെ പ്രകോപനത്തിൽ പ്രിയപ്പെട്ടവരുടെ ശ്വാസമെടുക്കാൻ മടിക്കുന്നില്ല.

​ബെംഗളൂരുവിൽ നടന്ന ഞെട്ടിക്കുന്ന ആ കൊലപാതകവും ഇത്തരമൊരു ക്രൂരമനസ്സിന്റെ ഉദാഹരണമാണ്. തന്റെ കൂടെക്കഴിയുന്നവൾ തനിക്കൊരു തടസ്സമാണെന്ന് തോന്നിയപ്പോൾ, അവളെ ഇല്ലാതാക്കി മൃതദേഹം വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടാൻ ആ ഭർത്താവിന് മടിയുണ്ടായില്ല. ഭാര്യയുടെ പേരിൽ അവർ പോലുമറിയാതെ എടുത്ത കടബാധ്യതകളെച്ചൊല്ലിയുള്ള തർക്കം ഒരു കൊലപാതകത്തിൽ കലാശിക്കുമ്പോൾ, അവിടെ നഷ്ടപ്പെടുന്നത് കേവലം ഒരു ജീവൻ മാത്രമല്ല; വിശ്വാസവും സ്നേഹവും പവിത്രമെന്ന് നമ്മൾ കരുതുന്ന കുടുംബബന്ധങ്ങളുമാണ്. പോലീസിനെപ്പോലും വിഡ്ഢികളാക്കാം എന്ന അമിതവിശ്വാസത്തിൽ പരാതിയുമായി സ്റ്റേഷനിലെത്തിയ ആ പ്രതിയുടെ കഥ, മനുഷ്യത്വമില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നതാണ്.

കർണാടകയിലെ ദേവരാഹിപ്പി പാർക്കിന് സമീപം ആയിരുന്നു സരോജിനി രത്നാകർ എന്ന വീട്ടമ്മയും അവരുടെ ഭർത്താവ് പ്രഭുവും താമസിച്ചിരുന്നത്. 2026 ഫെബ്രുവരി, പ്രഭു തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തി. ഇന്നലെ ഭാര്യ തന്നോട് പിണങ്ങി വീട് വിട്ടുപോയെന്നും പിന്നീട് തിരിച്ചു വന്നില്ലെന്നുമായിരുന്നു പ്രഭു പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് സംഭവത്തെ പറ്റി ഓരോ ചോദ്യം ചോദിക്കുമ്പോൾ പ്രഭുവിന്റെ മുഖത്തു ഉണ്ടാകുന്ന ഭയവും പറയുന്നതിലെ പൊരുത്തക്കേടുകളും പോലീസുകാരിൽ സംശയം ജനിപ്പിക്കാൻ തുടങി.

പോലീസ് പ്രഭുവിനെയും കൂട്ടി സംഭവസ്ഥലത്തെത്തി. വീടിന്റെ പരിസരത്തെ ഓരോ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അതിൽ നിന്നും അവർക്ക് മനസിലായി സരോജിനി വീട് വിട്ട് ഇങ്ങോട്ടും പോയിട്ടില്ലെന്ന കാര്യം. പോലീസുകാർക്ക് പ്രഭുവിനോടെ തോന്നിയ സംശയങ്ങൾ ഇതോടെ വർധിച്ചു. അവസാനം പോലീസുകാർ പ്രഭുവിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ തന്റെ കള്ളത്തരങ്ങളിൽ അയാൾ ഉറച്ചു നിന്നെകിലും അവസാനം പോലീസുകാരുടെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ പ്രഭു സത്യം പറയാൻ തുടങി. പ്രഭു സരോജിനിയുടെ സമ്മതമില്ലാതെയും അവർ അറിയാതെയും അവരുടെ പേരിൽ ഓരോ ബാങ്കിൽ നിന്നും ലോൺ എടുത്തു. എന്നാൽ ഇതൊന്നും തിരിച്ചടക്കാൻ ഇയാൾ ശ്രമിച്ചിരുന്നില്ല. അവസാനം ബാങ്കുകാർ സരോജിനിയോട് കാര്യം പറയുമ്പോഴായിരുന്നു ഈ ലോണിന്റെ കാര്യം ഇവർ അറിയുന്നത്.

ഇതിന്റെ പേരിൽ സരോജിനിയും പ്രഭുവും വാക്കുതർക്കം ആയി. വഴക്ക് അധികമായപ്പോൾ പ്രഭു ദേഷ്യത്തിൽ സരോജിനിയെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം അതിൽ ഒരു തരി പോലും കുറ്റബോധമില്ലാതെ ആ തെളിവുകൾ നശിപ്പിക്കാനായിരുന്നു അടുത്തതായി അയാൾ ശ്രമിച്ചത്. ആരും അറിയാതിരിക്കാൻ വീടിനുള്ളിൽ തന്നെ കുഴിയെടുത്ത് മൃതദേഹം അവിടെ മറവുചെയ്തു.

ശേഷം പോലീസുകാർക്ക് സംശയം വരാതിരിക്കാനാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി അയാൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. ചോദ്യത്തെ ചെയ്യലിന് ശേഷം പോലീസ് ഉടൻ തന്നെ ആ വീട്ടിലെത്തി സരോജിനിയുടെ മൃതദേഹം കണ്ടെടുത്തു. പ്രഭു ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. താൻ ചെയ്തത് ആരും കണ്ടുപിടിക്കില്ല എന്ന അഹങ്കാരവും അമിത വിശ്വാസവും അയാളെ ഒടുവിൽ ജയിലഴികൾക്കുള്ളിൽ ആക്കുകയായിരുന്നു.

ReadAlso:

സ്ത്രീത്വത്തെ അപമാനിക്കല്‍: എക്‌സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ജാമ്യമില്ലാ കേസ്

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

ഗുണ്ടകള്‍ വാഴുന്ന കാലടി: ഹോണ്‍ അടിച്ചതിന് ലോറിഡ്രൈവറെ മര്‍ദ്ദിച്ച റൗഡി സംഘം; സമാധാനം നഷ്ടപ്പെട്ട ജനത്തെ സംരക്ഷിക്കാന്‍ തിരിച്ചടികള്‍ക്കിടയിലും ജാഗ്രതയോടെ പോലീസ്

ആശുപത്രിയിൽ നിന്ന് രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി: ദമ്പതികൾ അറസ്റ്റിൽ, കുഞ്ഞിനെ കണ്ടെത്തി

മാല മോഷണം: യുവാവ് പിടിയില്‍

Tags: HUSBAND KILL WIFEഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്MURDER OVER BANK LOANലോൺ തർക്കം കൊലപാതകത്തിൽKarnatakaANWESHANAM NEWSകർണാടക

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies