കാസർഗോഡ് കാഞ്ഞങ്ങാടിൽ ഫോട്ടോകൾ മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവതി. കൊടക്കാട് സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനും ഒമ്പതിനും ഇടയിലുള്ള ദിവസങ്ങളിൽ യുവതിയുടെ സുഹൃത്തിന്റെ ഫോൺ ഹാക്ക് ചെയ്തു തന്റെ ഫോട്ടോകൾ എടുത്തശേഷം അത് മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി വിവിധ വാട്സ്ആപ് ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.
ഈ ഫോട്ടോകൾ യുവതിക്കും അയച്ചു നൽകി അക്കൗണ്ട് തിരികെ നൽകണം എങ്കിൽ 8000 രൂപ നൽകണം എന്നും ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയിൽ കേസ് എടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.
















