തിരുച്ചിറപ്പള്ളിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാല് തീവണ്ടികൾ ഫ്‌ളാഗ് ഓഫ് ചെയ്തു. രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, തിരുനെൽവേലി-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ ട്രെയിനുകൾ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്.
രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് (16622) ശനിയാഴ്ചകളിലും രാമേശ്വരം-മംഗളൂരു എക്‌സ്പ്രസ് (16621) ഞായറാഴ്ചകളിലും ആയിരിക്കും സർവീസ് നടത്തുക. ശനിയാഴ്ച രാത്രി 7.30-ന് മംഗളൂരുവിൽ നിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 10.50-ന് രാമേശ്വരത്തെത്തും. ഞായറാഴ്ചകളിൽ വൈകീട്ട് 3.30-ന് രാമേശ്വരത്തുനിന്ന് തിരിക്കുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തും.
രാമനാഥപുരം, പരമകുടി, മാനമധുര, മധുര, ദിണ്ടിക്കൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പ് ഉണ്ടാവുക. രണ്ട് എ.സി. ടു ടിയർ കോച്ചുകൾ, നാല് ത്രീ ടിയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയുണ്ടാകും.
മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് (16708) തിരുനെൽവേലിയിൽനിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 6.55-ന് മംഗളൂരുവിലെത്തും.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് തിരിക്കുന്ന തീവണ്ടി (16707) പിറ്റേന്ന് രാവിലെ 7.45-ന് തിരുനെൽവേലിയിലെത്തും.
കോവിൽപ്പെട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, ഒട്ടൻഛത്രം, പളനി, ഉദുമൽപേട്ട, പൊള്ളാച്ചി, കൊല്ലങ്കോട്, പാലക്കാട് ടൗൺ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഒരു ടു ടിയർ കോച്ച്, ഒരു ത്രീ ടിയർ കോച്ച്, രണ്ട് ടു ടിയർ ഇക്കോണമി കോച്ചുകൾ, മൂന്ന് സ്ലീപ്പർ കോച്ചുകൾ, ആറ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയുണ്ടാകും.
















