കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ചില നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ ആയിരുന്നു വിമാനത്താവളത്തിൽ നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചത്. ദേശീയ അധികാരികളുമായി പൂർണ സഹകരണത്തോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയതായും അദ്ദേഹം അറിയിച്ചു.
















