പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോളതലത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ കടുത്ത ക്ഷാമം റെയിൽവേയിലെ ഭക്ഷണവിതരണത്തെയും ബാധിക്കുന്നു.
ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ സ്റ്റൗവുകൾ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യാൻ പാൻട്രി കാറുകളിലും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും നിർദേശം നൽകിയിരിക്കുകയാണ് ഐആർസിടിസി.
ഈ നിർദേശം ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ എന്നിവയ്ക്കും ബാധകമാണ്. ഇതോടൊപ്പം പാകം ചെയ്ത ഭക്ഷണത്തിന് പുറമെ, പെട്ടെന്ന് കഴിക്കാവുന്ന റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങളുടെ സ്റ്റോക്ക് കരുതാനും നിർദ്ദേശമുണ്ട്. മാർച്ച് 10-ന് ഐആർസിടിസിയുടെ വെസ്റ്റ് സോൺ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
















