നിരവധി ഗുണങ്ങളുള്ള കറിവേപ്പില രുചികരമായ രീതിയിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനുള്ള ഒരു ലളിതമായ മാർഗമാണ് ദോശ. ഒരു കിടിലൻ ദോശ ഉണ്ടാക്കിയാലോ ?
ചേരുവകൾ
പച്ചരി
ഉഴുന്ന്
ഉലുവ
കറിവേപ്പില
മല്ലിയില
ചുവന്നുള്ളി
വെളുത്തുള്ളി
ജീരകം
ഉപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം
പച്ചരി, ഉലുവ, ഉഴുന്ന് എന്നിവ നാല് മുതൽ ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അരിയും ഉഴുന്നും ഉലുവയും പ്രത്യേകം അരച്ചെടുക്കാം. ഇവ ഒരുമിച്ച് ഇളക്കി യോജിപ്പിച്ച്. 8 മണിക്കൂറെങ്കിലു പുളിപ്പിക്കാൻ മാറ്റി വയ്ക്കാം. ഒരു പിടി കറിവേപ്പിലയിലേയ്ക്ക്, ഒരു പിടി മല്ലിയില, മൂന്ന് പച്ചമുളക്, നാല് ചുവന്നുള്ളി, കുറച്ച് വെളുത്തുള്ളി, ഒരു ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാ.
അരച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് തയ്യാറാക്കിയ മാവിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് പുരട്ടാം. തയ്യാറാക്കിയ മാവ് പാനിലേയ്ക്ക് ഒഴിക്കാം. ഇരുവശവും ചുട്ടെടുക്കാം. ചൂട് ദോശ ചമ്മന്തിയോടൊപ്പം കഴിച്ചു നോക്കൂ.
















