തിരുവനന്തപുരം: മുതിർന്ന നേതാവ് ജി സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. സുധാകരനും പാർട്ടിയും പുനരാലോചിക്കാൻ തയ്യാറാകണമെന്നാണ് എം എ ബേബിയുടെ വാക്കുകൾ. മാധ്യമങ്ങളോട് വളരെ ഹ്രസ്വമായാണ് ഈ വിഷയത്തിൽ അദ്ദേഹം സംസാരിച്ചത്.
‘ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് ഇന്നലെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചതും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതും. അത് അത്യന്തം ദൗർഭാഗ്യകരമാണ്. ആ തീരുമാനം പുനരാലോചിക്കുന്നതാണ് അദ്ദേഹത്തിനും അദ്ദേഹം ഇത്ര കാലം പ്രവർത്തിച്ച പ്രസ്ഥാനത്തിനും നല്ലത്,’ എം എ ബേബി പറഞ്ഞു.
















