കറിവേപ്പില എല്ലായിപ്പോഴും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നില്ല എങ്കിൽ ഈ പൊടി തയ്യാറാക്കി സൂക്ഷിച്ചോളൂ. ഈ പൊടി ഉണ്ടെങ്കിൽ ഉച്ചയൂണിന് മറ്റൊരു കറി വേണ്ട.
ചേരുവകൾ
ഉണങ്ങിയ കറിവേപ്പില
ഉണങ്ങിയ പുതിന
കരിഞ്ചീരകം
കുരുമുളക്
മല്ലി
വെളുത്തുള്ളി
ഉപ്പ്
പരിപ്പ്
വെളുത്ത എള്ള്
മാങ്ങാപ്പൊടി
വെളുത്തുള്ളിപ്പൊടി
നിലക്കടല
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് കറിവേപ്പിലയും പുതിനയും ഉണങ്ങയതു ചേർത്തു വറുക്കാം. അതേ പാനിൽ ഉഴുന്ന്, കുരുമുളക്, ജീരകം, മല്ലിയില, ഉപ്പിട്ട നിലക്കടല, വെളുത്ത എള്ള് എന്നിവ വെവ്വേറെ വറുക്കാം. ഈ മിശ്രിതം ഒരു മിക്സർ ജാറിൽ ചേർത്ത് ഉപ്പ്, മഞ്ഞൾ, മാങ്ങാപ്പൊടി എന്നിവ കൂടി ചേർത്ത് പൊടിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തു തിളപ്പിക്കാം. എണ്ണ തിളച്ചു വരുമ്പോൾ അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം. ശേഷം നിലക്കടല, കറിവേപ്പില പൊടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ബാക്കി പൊടി കൂടി ചേർത്ത് യോജിപ്പിക്കാം.
ഇത് നനവില്ലാത്ത വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഉച്ചയ്ക്ക് ചോറിനൊപ്പമോ രാവിലെ ദോശയോടൊപ്പമോ ഇത് കഴിക്കാം.
















