ശരീരത്തിനു മാത്രമല്ല നിങ്ങളുടെ ചർമ്മത്തിനും ഏറെ ഗുണകരമാണ് ബീറ്റ്റൂട്ട്. അതിനാൽ ഭക്ഷണക്രമത്തിൽ നിന്നും ബീറ്റ്റൂട്ട് ഒഴിവാക്കരുത്. ഇഷ്ടത്തോടെ അത് കഴിക്കാൻ ചില സ്പെഷ്യൽ റെസിപ്പികൾ പരീക്ഷിക്കാം. അതിലൊന്നാണ് ബീറ്റ്റൂട്ട് ലാറ്റെ. പഞ്ചസാരയോ, കാപ്പിപ്പൊടിയോ ഇല്ലാതെ തയ്യാറാക്കാവുന്ന തികച്ചും ഹെൽത്തിയായ റെസിപ്പിയാണിത്.
ചേരുവകൾ
ബീറ്റ്റൂട്ട്- 1
ഈന്തപ്പഴം- 3
വാനില എസെൻസ്- 1ടീസ്പൂൺ
പാൽ- 2 കപ്പ്
കറുവാപ്പട്ട- 1
തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം.
അതിലേയ്ക്ക് കുരുകളഞ്ഞ 3 ഈന്തപ്പഴവും, ഒരു ടീസ്പൂൺ വാനില എസെൻസും, രണ്ട് കപ്പ് പാലും ചേർത്ത് അരച്ചെടുക്കാം. ഒരു പാനിലേയ്ക്ക് ഇത് മാറ്റി അടുപ്പിൽ വയ്ക്കാം. ഒരു കറുവാപ്പട്ട ചേർത്ത് മൂന്ന് മിനിറ്റ് തിളപ്പിക്കാം. ശേഷം ഗ്ലാസിലേയ്ക്കു പകർന്ന് കുടിച്ചോളൂ.
















