ജോലി ചെയ്യുന്ന സ്ത്രീകൾക്കും നിർബന്ധിത ആർത്തവാവധി നൽകുന്നത് കരിയറിനെ ബാധിക്കുമെന്നു സുപ്രീം കോടതി. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി പരിഗണിക്കവേയാണു കോടതിയുടെ നിരീക്ഷണം.
ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി നിയമം വന്നാൽ ഒരുപക്ഷെ സ്ത്രീകളെ ജോലിക്കെടുക്കാൻ കമ്പനികൾ മടിച്ചേക്കാമെന്നും കൂടാതെ ഇത് സ്ത്രീകളെ ദുർബലരെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞേക്കുമെന്നും ആണ് കോടതിയുടെ നിരീക്ഷണം.
അതോടൊപ്പം ആർത്തവാവധിക്കു ശബളം നൽകുമ്പോൾ തൊഴിലുടമകൾ സാമ്പത്തികമായി പ്രശ്നം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. എല്ലാ വിഭാഗക്കാരുമായി പരിശോധിച്ച് സര്‍ക്കാര്‍ നയം രൂപീകരിക്കട്ടെയെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.
















