ടി20 ലോകകപ്പ് വിജയിയും ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നറുമായ കുല്‍ദീപ് യാദവ് വിവാഹിതനായി. കുൽദീപിന്റെ ബാല്യകാല സുഹൃത്ത് വന്‍ഷിക ചദ്ദയാണ് വധു. ഇന്നലെ വൈകുന്നേരം മസ്സൂറിയിലെ റിസോർട്ടിൽ നടന്ന ചടങ്ങിൽ അനവധി പ്രമുഖർ പങ്കെടുത്തു. ഹാൾദിയുൾപ്പടെയുള്ള ചടങ്ങുകളും താരനിബിഢമായിരുന്നു.
ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, യുസ്‌വേന്ദ്ര ചഹാൽ, റിങ്കു സിംഗ് , ദേശീയ ടീമിന്റെ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവരും ചടങ്ങിന്റെ ഭാഗമായി. പരമ്പരാഗത ഇന്ത്യൻ രീതിയിൽ ഉള്ള വിവാഹ ചടങ്ങിൽ ഹൽദി, മെഹന്ദി,എന്നീ ചടങ്ങുകൾക്ക് പുറമെ , സംഗീതവും, നൃത്തവും ഉൾപ്പടെ നിരവധി പരിപാടികൾ ഉണ്ടായിരുന്നു.
ഇടങ്കയ്യൻ ചൈനാമാൻ ബൗളറായ കുൽദീപ് യാദവ് ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിൽ ഒരാളാണ്. 2024 ഇൽ ടി 20 ലോകകപ്പ് കിരീടമുയർത്തിയ ടീമിന്റെ ഭാഗമായിരുന്ന കുൽദീപ് 2026 ലോകകപ്പിൽ ഒരു മത്സരത്തിലും കളിച്ചു.
















