സീരിയൽ നടി ജോഷിന എം. തരകൻ വിവാഹിതയായി. ശ്രീജു സുരേന്ദ്രൻ ആണ് വരൻ. ഇരുവരുടേയും പ്രണയ വിവാഹമാണ്. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്. പ്ലസ് വൺ കാലം തൊട്ടേ തുടങ്ങിയ പ്രണയമാണ് ഇവരുടേത്.
കഴിഞ്ഞ വർഷമാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സഹപാഠികൾ എന്ന നിലയിൽ സൗഹൃദം തുടങ്ങി പിന്നീട് അത് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും നടന്നിരിക്കുന്നു.
പ്രിയ സഹപ്രവർത്തകയുടെ വിവാഹ ആഘോഷം കൂടാൻ സീരിയൽ താരങ്ങളും എത്തിയിരുന്നു. അമൃത നായർ, ആൻ മരിയ, ബിന്നി സെബാസ്റ്റ്യൻ, മായാ വിശ്വനാഥ് തുടങ്ങി നിരവധി പേരാണ് ആഘോഷത്തിൽ പങ്ക് ചേർന്നത്.
വരൻ ശ്രീജു വിദേശത്ത് ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയാണ്. അഭിനേത്രി എന്നതിലുപരി ഒരു നഴ്സ് കൂടിയാണ് ജോഷിന.
















