ബീച്ചിൽ സ്ഥിരമായി കാണാറുള്ള ഗ്രീൻപീസ് മസാല കഴിച്ചു നോക്കിയിട്ടുണ്ടോ?. അതിൻ്റെ രുചി അറിയാൻ ഇനി ബീച്ചിൽ തന്നെ പോകണം എന്നില്ല. വെള്ളത്തിൽ കുതിർത്ത ഗ്രീൻപീസിനൊപ്പം രണ്ട് മുട്ട കൂടി പൊട്ടിച്ചു ചേർത്തോളൂ മിനിറ്റുകൾക്കുള്ളിൽ വെറൈറ്റി ഗ്രീൻപീസ് മസാല റോസ്റ്റ് തയ്യാറാക്കാം.
ചേരുവകൾ
ഗ്രീൻപീസ്
സവാള
മുട്ട
ഉപ്പ്
പച്ചമുളക്
തക്കാളി
കറിവേപ്പില
മഞ്ഞൾപ്പൊടി
ഗരംമസാല
എണ്ണ
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
തലേദിവസം വെള്ളത്തിൽ കുതിർത്തു വെച്ച ഗ്രീൻപീസ് അൽപ്പം ഉപ്പ് കൂടി ചേർത്ത് വേവിച്ച് മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് പച്ചമുളക് അരിഞ്ഞത്, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഗരംമസാല, രണ്ടോ മൂന്നോ മുട്ട എന്നിവ ചേർത്ത് ഇളക്കുക. വേവിച്ച ഗ്രീൻപീസ്, അൽപ്പം കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി ഇടത്തരം തീയിൽ അൽപ നേരം വേവിക്കാം. തുടർന്ന് അടുപ്പണച്ച് കുറച്ച് സവാള, തക്കാളി, കറിവേപ്പില എന്നിവ അരിഞ്ഞത് മുകളിലായി ചേർക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
















