മൂന്നാം തവണയും LDF വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്‍ മാസ്റ്റര്‍. LDF ന്റെ തുടര്‍ ഭരണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ എല്ലാ രംഗത്തും. പുരോഗതിയിലെത്തിക്കാനാകൂ. തുടര്‍ ഭരണമെന്നത് ആര്‍ക്കെങ്കിലും മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ അല്ല. മറിച്ച് കേരളത്തെ നവകേരളമാക്കാനും അതു വഴി സമസ്ത മേഖലകളിലും പുരോഗതിയില്‍ എത്തിക്കുന്നതിനുമാണ്. LDF ന്റെ തുടര്‍ ഭരണം ചരിത്ര സംഭവമായി മാറും തമ്മിലടിച്ച് തകരുന്ന കോണ്‍ഗ്രസും UDF നേയും ജനങ്ങള്‍ തിരസ്‌കരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ കടന്നു കൂടാനുള്ള അടിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവര്‍ക്ക് തന്നെ എതിരാകും, കേരളത്തിലെ ജനങ്ങള്‍ പ്രതിപക്ഷത്തിനെതിരെ വിധിയെഴുതും. യുഡിഎഫിന് നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല, എം.പി.മാരെ മത്സരിപ്പിക്കുന്ന കാര്യത്തിലും അവര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്, ബലാബലമാകും എന്നൊക്കെ കരുതി പടപാളയത്തില്‍ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോണ്‍ഗ്രസിന്റെ വലിയ രീതിയിലുള്ള തകര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയമെന്നും ?ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. EMSഅനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















