ബിജെപി പോലുള്ള മുന്നണിയിൽ സ്ഥാനാർത്ഥിയാവുക എന്നത് വലിയ കാര്യം ആണെന്നും അത് ഞാൻ ഒറ്റക്ക് കഷ്ടപ്പെട്ട് നേടിയെടുത്തതാണെന്നും മുൻ ബിഗ് ബോസ് താരവും ബിജെപി സ്ഥാനാർത്ഥിയുമായ റോബിൻ രാധാകൃഷ്ണൻ. ബിജെപിയിൽ ചേരാൻ കാരണം മോദിജി ആണെന്നും അദ്ദേഹം തന്റെ പ്രചോദനം ആണെന്നും റോബിൻ മാധ്യമങ്ങളോടായി പറഞ്ഞു.
റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിട്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായി നിൽക്കുകയാണ്. ഡോക്ടർ ആയിട്ട് വർക്ക് ചെയ്യുമ്പോൾ തന്റെ സേവനം കുറച്ചുപേർക്ക് മാത്രമേ എത്തിക്കാൻ പറ്റുകയുള്ളു എന്നും താൻ ജയിച്ചാൽ ഒരുപാട് പേരെ സഹായിക്കാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ താൻ ബിജെപിയെ സപ്പോർട്ട് ചെയ്തതോടെ തന്റെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേരെ തന്നെ വെറുത്തെന്നും ഒന്നര ലക്ഷം ഫോളോവേഴ്സിനെയാണ് ഇന്‍സ്റ്റഗ്രാമില്‍ നഷ്ടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം താൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ ആണെന്നും നാടിന്റെ ഡെവലപ്മെന്‍റും നാട്ടുകാര്‍ മെന്റലി, ഫിസിക്കലി, ഫിനാന്‍ഷ്യലി ഹാപ്പി ആയിരിക്കണം എന്നുള്ളതാണ് താൻ ലക്ഷ്യം വെക്കുന്നത് എന്നും റോബിൻ പറഞ്ഞു
















