കൊല്ലത്തു 64 കാരിയെ ലൈംഗികമായ് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പിടിയിൽ. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ ആർ രാജുവാണ് (55) പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭംവം. 64കാരി വീട്ടിൽ തനിച്ചായിരുന്നു. ഇത് മനസിലാക്കിയ പ്രതി വീട്ടിലെത്തുകയും ഇവരെ കടന്നുപിടിക്കുകയുമായിരുന്നു. ഭയന്ന ഇവർ നിലവിളിച്ചു.
നിലവിളി കേട്ട് മരുമോൾ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ 64കാരിയെ ഉടൻ തന്നെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ 64 കാരിയുടെ പരാതിയിൽ കേസ് എടുത്തു പോലീസ് ഉടൻ തന്നെ പ്രതിയുടെ വീട്ടിൽ എത്തി രാജുവിനെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഇപ്പോൾ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
















