ആവിയിൽ വേവിച്ചു വെറുതെ കഴിക്കുന്നതിനു പകരം കുറച്ചു കൂടി രുചികരമാക്കൻ മധുരക്കിഴങ്ങ് കൊണ്ട് ലഡ്ഡു തയ്യാറാക്കിയാലോ.
ചേരുവകൾ
മധുരക്കിഴങ്ങ്
എള്ള്
പഞ്ചസാര
എണ്ണ
മൈദ
തയ്യാറാക്കുന്ന വിധം
200 ഗ്രാം മധുരക്കിഴങ്ങ് ചെറുതായി അരിഞ്ഞതിലേയ്ക്ക് 30 ഗ്രാം പഞ്ചസാര ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. നന്നായി വെന്ത കിഴങ്ങ് ഉടച്ചെടുക്കുക. ഇതിലേയ്ക്ക് 60ഗ്രാം മൈദ ചേർത്തിളക്കി ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഉപയോഗിക്കാം. മധുരക്കിഴങ്ങ് ഉരുളകൾ വെളുത്ത എള്ളിൽ മുക്കിയെടുക്കുക.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഇടത്തരം തീയിൽ മധുരക്കിഴങ്ങ് വറുത്തെടുക്കുക. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
















