റാന്നിയിൽ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ് എടുത്തു പോലീസ്. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗമായ ചേത്തയ്ക്കൽ ചേകോട്ട് അലൻ മാത്യുവിന്റെ (27) പേരിലാണ് കേസ്. സംഭവത്തിൽ അലൻ മാത്യുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായും നേതൃത്വം വ്യക്തമാക്കി.
2024 ജൂണിനു ശേഷം അലൻ വിവാഹവാഗ്ദാനം നൽകി മുപ്പത്തിരണ്ടുകാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചത്. വിവാഹം കഴിക്കാൻ തയാറാകാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോൾ യുവതിയെ വിവാഹം ചെയ്യാൻ അലനോട് പാർട്ടി നിർദേശിച്ചിരുന്നു.
എന്നാൽ അലൻ തയ്യാറാകാത്തതിനാൽ 2 മാസം മുൻപ് ഇയാളെ ഏരിയ കമ്മിറ്റിയംഗം അടക്കമുള്ള എല്ലാ പദവികളിൽ നിന്ന് ഒഴിവാക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി സിപിഎം ഏരിയ സെക്രട്ടറി കെ.പി.സുഭാഷ് കുമാർ പറഞ്ഞു.
















