ആലപ്പുഴയിൽ മന്ത്രി പി.പ്രസാദിനെതിരെ ആഞ്ഞടിച്ചു സിപിഎം നേതാവ് ജി.സുധാകരൻ. തനിക്കെതിരെ പ്രസാദ് അനാവശ്യ പ്രസ്താവന നടത്തിയെന്നും അതിനെതിരായി ചേർത്തലയിൽ പോയി പ്രസംഗിക്കുമെന്നും സുധാകരൻ പറഞ്ഞു. അതോടൊപ്പം പ്രസാദിനെ ചേർത്തലയിൽ തോൽപ്പിക്കണമെന്ന് പറയാൻ തനിക്ക് അവകാശമുണ്ടെന്നും സുധാകരൻ പറഞ്ഞു.
‘‘ഒന്നിനുമില്ലാതെ അനങ്ങാതെ ഇരുന്നയാളാണ് ഞാൻ. എന്നാൽ അയാൾ ചോദിച്ചുവാങ്ങുകയാണ്. കഴിഞ്ഞതവണ ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രസാദിന് കിട്ടിയത്. ഈ തിരഞ്ഞെടുപ്പിൽ അയാളുടെ രാഷ്ട്രീയ വിജയം തുലാസിലാണ്. രാഷ്ട്രീയ ക്രിമിനലുകളെ സുഖിപ്പിക്കാൻ, അയാളുടെ ശത്രുവല്ലാത്ത എനിക്കെതിരെ ഒരാവശ്യവുമില്ലാതെ പ്രസ്താവന നടത്തി’’ – സുധാകരൻ പറഞ്ഞു.
















