വീട്ടിൽ തന്നെ ഹൽവ തയ്യാറാക്കാം. വെറൊന്നും ഇല്ലെങ്കിൽ അൽപ്പം പച്ച നിലക്കടല കുതിർത്തെടുത്താൽ വളരെ സിംപിളായി രുചികരമായ ഹൽവ പാകം ചെയ്തെടുക്കാം.
ചേരുവകൾ
നിലക്കടല
പാൽ
നെയ്യ്
ശർക്കര
തേങ്ങ
കശുവണ്ടി
ഏലയ്ക്കപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ച നിലക്കടല രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.
ശേഷം അര കപ്പ് പാൽ കൂടി ചേർത്ത് കടല അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി നിലക്കടല അരച്ചതു ചേർത്തിളക്കുക. ഇതിലേയ്ക്ക് ശർക്കര ലായനി ചേർക്കുക. ഒപ്പം അര കപ്പ് തേങ്ങ ചിരകിയതും രണ്ട് ടേബിൾസ്പൂൺ നെയ്യും ചേർത്തിളക്കുക. വെള്ളം വറ്റി കട്ടിയായി തുടങ്ങുമ്പോൾ കുറച്ചു കശുവണ്ടി ചെറിയ കഷ്ണങ്ങളാക്കിയതും, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. അടുപ്പണച്ച് തണുത്തു വരുമ്പോൾ കഴിക്കാം.
















