ചോറിന് മറ്റ് കറികളൊന്നും ഇല്ലെങ്കിലും തൈരുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. തൈര് അല്ലെങ്കിൽ മോര് എന്നതിനൊപ്പം ചേർക്കാൻ ഇതാ ഒരു വൈറൈറ്റി മസാല കറി കൂടി. ബോളിവുഡ് നടി ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട ദാഹി തഡ്കയാണിത്.
ചേരുവകൾ
കടുക്
നെയ്യ്
ജീരകം
വറ്റൽമുളക്
കറിവേപ്പില
പച്ചമുളക്
ഇഞ്ചി
വെളത്തുള്ളി
സവാള
മഞ്ഞൾപ്പൊടി
മുളകുപൊടി
ഗരംമസാല
തൈര്
ഉപ്പ്
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി അൽപ്പം കടുക്, ജീരകം, ഒരു വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക. ഇതിലേയ്ക്ക് പച്ചമുളക് അരിഞ്ഞത്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടീസ്പൂൺ ചേർത്തിളക്കുക. സവാള ചേർത്ത് വഴറ്റുക. ആവശ്യത്തിന് മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് തൈര് ചേർത്ത് അടുപ്പണക്കുക, ആവശ്യമെങ്കിൽ അൽപ്പം കൂടി ഉപ്പ് ചേർത്തിളക്കിയെടുക്കുക.
















