രാജ്യത്തു പ്രീമിയം പെട്രോൾ വില വർധിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു.
പ്രധാനമായും ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്.
















