ഓവനും, മുട്ടയും, ക്രീമും വേണ്ടാത്ത കേക്കുണ്ട്. മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു സിംപിൾ റെസിപ്പിയാണ്. കടയിൽ നിന്നും വാങ്ങുന്ന ചെറിയ പായ്ക്കറ്റ് ബിസ്കറ്റും പാലും മതിയാകും.
ചേരുവകൾ
ബിസ്കറ്റ്
പാൽപ്പൊടി
പാൽ
പഞ്ചസാര
ഏലയ്ക്കപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേക്ക് വറുക്കാനാവശ്യമായ എണ്ണയും ഒപ്പം പത്ത് ബിസ്കറ്റും ചേർക്കാം. വറുത്തെടുത്ത ബിസ്കറ്റ് പൊടിക്കാം. മറ്റൊരു പാനിൽ അൽപ്പം വെള്ളമെടുത്ത് പഞ്ചസാര ചേർത്ത് അലിയിക്കുക. അതിലേക്ക് രണ്ട് ഏലയ്ക്ക പൊടിച്ചതും ചേർക്കാം. കുറച്ച് പാൽ തിളപ്പിച്ചെടുക്കാം. പാൽപ്പൊടിയിലേക്ക് ചെറുചൂടുള്ള പാലൊഴിച്ചിളക്കുക. പഞ്ചസാര ലായനിയിലേക്ക് പാൽപ്പൊടിയും, പൊടിച്ചു വച്ചിരിക്കുന്ന ബിസ്കറ്റും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് ഈ മിശ്രിതം അതിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. സെറ്റായതിനു ശേഷം മുറിച്ച് കഴിച്ചു നോക്കൂ.
















