കൊച്ചിയിൽ കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. റോഡ് ഗ്രീൻ ഗാർഡനിലെ വീട്ടിലാണ് രണ്ടു സ്ത്രീകളെയും 3 കുട്ടികളും അടക്കം അഞ്ചു പേരെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കൊച്ചിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇവർ. അതിനാൽ വടുതലയിലെ ഒരു വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. രണ്ടു ദിവസമായി വീട്ടിലെ ആരും പുറത്തു കാണാത്തതിന്റെ സംശയത്തിൽ വീട്ടുടമയുടെ ബന്ധു പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















