പഞ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾകൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗാതാഗത ഡാറ്റയേയും വ്യാപാര ഉറവിടങ്ങളേയും ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യൻ എൽപിജി ടാങ്കറുകളായ പൈൻ ഗ്യാസ്, ജഗ്വസന്ത് എന്നിവയാകും ശനിയാഴ്ചയോടെ പുറപ്പെടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ 22 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടക്കാൻ കഴിയാതെ കിടക്കുന്നത്.
കഴിഞ്ഞയാഴ്ച ആയിരുന്നു ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നത്. ഇപ്പോൾ രണ്ടെണ്ണം കൂടെ കടക്കാൻ അനുവദിച്ചിരിക്കുകയാണ്.
















